malayalamhub.com Blog Wishes 40 Best Love Quotes In Malayalam
Wishes

40 Best Love Quotes In Malayalam

പ്രണയം പങ്കുവയ്ക്കാം

  1. നമ്മൾ ഒരാളെ ഭ്രാന്തമായി പ്രണയിക്കുമ്പോൾ അയാൾ എന്റെ മാത്രം ആയിരിക്കണമെന്ന് ചിന്തിക്കാത്ത മനുഷ്യരുണ്ടാവുമോ? ആഴത്തിലുള്ള ഇഷ്ടം ആണെങ്കിൽ ഉറപ്പായും ഒരു തവണ എങ്കിലും അവർ പരസ്പരം പറയും നീ എന്റേത് മാത്രം ആണെന്ന് !!!!💝💝💝 
  1. കണ്ണിൽ പതിഞ്ഞതിനേക്കാൾ ഏറെ മനസ്സിൽ പതിഞ്ഞത് കൊണ്ടാവാം….. മിണ്ടാതിരിക്കുമ്പോൾ മിണ്ടാൻ തോന്നുന്നതും….. അകലെ ആയിരിക്കുമ്പോൾ കാണാൻ തോന്നുന്നതും അതല്ലേ പ്രണയം!!!!💝💝💝 
  1. പ്രിയപെട്ടവനോട് മാത്രം കാണിക്കുന്ന പിണക്കത്തിന് ശേഷമുള്ള ഇണക്കത്തിന് അല്ലേലും ഇത്തിരി മൊഞ്ച് കൂടുതലാണ് !!!💝💝💝 
  1. എന്നും കാണുന്നതും എപ്പോഴും മിണ്ടുന്നതും മാത്രമല്ലടാ പ്രണയം. കാണാതിരിക്കുമ്പോൾ എപ്പോഴും ഓർക്കുന്നതും മിണ്ടാതിരിക്കുമ്പോൾ ഒരുപാട് നോവുന്നതുമാണ് പ്രണയം.!!!💝💝💝 
  1. ചില സങ്കടങ്ങൾ ഇങ്ങനെ ആണ്….. പ്രിയപ്പെട്ട ഒരാൾ ഒന്ന് തലോടിയാൽ…..ഒന്ന് ചേർത്തുപിടിച്ചാൽ തീരാവുന്നതേയുള്ളൂ!!!💝💝💝 
  1. പറ്റണില്ലെടാ നീയില്ലാതെ….. അത്രയ്ക്ക് നിന്നെ ഞാൻ ഇഷ്ടപ്പെട്ടു പോയി…. എന്താണെന്നറിയില്ല എനിക്ക് നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു എന്ന തോന്നൽ….. അടുത്തുണ്ടായിരുന്നെങ്കിൽ എന്നൊക്കെ ചില നിമിഷം തോന്നാറുണ്ട് കേട്ടോ….!!!💝💝💝 pink
  1. രാവിലെ ഉണരുന്നത് നിന്നെ ഓർത്താണ്…… രാത്രി ഉറങ്ങുന്നതും നിന്നെ ഓർത്താണ്…….. എപ്പോഴും മനസ്സിൽ നീ മാത്രം ആണ്……… ഇതിൽ കൂടുതൽ ഞാൻ എങ്ങനെ പറയും…. നീ എന്റെ ജീവന്റെ ജീവനാണെന്ന് …..!!!💝💝💝  

Deep Love Quotes In Malayalam 

  1. നമ്മുടേത് എന്ന് പറയാൻ ജീവിതത്തിൽ ഒരാൾ എങ്കിലും ഉണ്ടായിരിക്കണം….. ഒരുപാട് ദൂരത്ത് ആണേലും നമ്മളെ ഒരുപാട് മനസിലാക്കിയ ഒരാൾ ……. അരികിൽ ഇല്ലെങ്കിലും അടുത്തെന്ന പോലെ നമ്മളെ ചേർത്തുപിടിക്കുന്ന ഒരാൾ…..!!!💝💝💝 
  1.   ഒരു പെണ്ണ് അവൾക്കു പ്രിയപ്പെട്ട ആണിനോട് മാത്രമേ പിണക്കവും ദേഷ്യവും വാശിയും കുറുമ്പും കുശുമ്പും ഒക്കെ കാണിക്കാറുള്ളു…. ഇതൊക്കെ മനസിലാക്കി കൂടെ നിൽക്കാൻ ഒരാൾ ഉണ്ടായാൽ പിന്നെ ജീവിതം പൊളിയായിരിക്കും!!!💝💝💝 

10. എന്റെ ഹൃദയത്തിൽ നീയും നിന്റെ ഓർമകളും നിലനിൽക്കുന്നിടത്തോളം കാലം എന്റെ ഹൃദയം മറ്റൊരു വസന്തം തേടി പോകില്ല മുത്തേ……മനസിലായല്ലോ?!!!💝💝💝 

  1. ചിലരൊക്കെ അങ്ങനെ ആണ് വൈകിയാണ് വരുന്നതെങ്കിലും നമ്മുടെ മനസ്സിൽ ഒന്നാം സ്ഥാനം നേടും……. നീ നോക്കണ്ട ചെക്കാ…. നിന്നോട് തന്നെയാ പറഞ്ഞത് !!!💝💝💝
  1. കണ്ണിൽ പതിഞ്ഞതിനേക്കാൾ ഏറെ മനസ്സിൽ പതിഞ്ഞത് കൊണ്ടാവാം….. മിണ്ടാതിരിക്കുമ്പോൾ മിണ്ടാൻ തോന്നുന്നതും ……… അകലെ ആയിരിക്കുമ്പോൾ കാണാൻ തോന്നുന്നതും!!!💝💝💝 
  1. എവിടെയോ ജനിച്ചു എവിടെയോ ജീവിച്ച നമ്മളെ കാലപ്രവാഹം സുഹൃത്തുക്കൾ ആയി ഒന്നിപ്പിച്ചു. സൗഹൃദം പിന്നെ പ്രണയമായി മാറുകയായിരുന്നു അല്ലേടാ …… പ്രണയവും സൗഹൃദവും ഒരുപോലെ ചേർന്ന എന്റെ മുത്തിനോളം വിലപ്പെട്ടത് ഒന്നുമില്ല എന്റെ ജീവിതത്തിൽ!!!💝💝💝

14. ആകാശത്തോളം വാശിപിടിക്കുന്ന എന്നെയും….. സ്നേഹത്തിനു വേണ്ടി ഭൂമിയോളം താഴാൻ കഴിയുന്ന എന്നെയും……..അയാൾക്ക്‌ മാത്രമേ ഇന്ന് ഈ ഭൂമിയിൽ അത്രയേറെ മനസിലാക്കാനും സ്നേഹിക്കാനും കഴിഞ്ഞിട്ടുള്ളൂ………. കാരണം അയാൾ എന്നെ അത്രമേൽ സ്നേഹിക്കുന്നുണ്ട്!!!💝💝💝

15.  എന്ത് ചെയ്താലും കാന്തം പോലെ അടുക്കുന്ന ഒന്നിനെ എനിക്കും കിട്ടി ….. പക്ഷെ ചില നേരത്തെ സ്വഭാവം കണ്ടാൽ എടുത്തു കിണറ്റിൽ ഇടാൻ തോന്നും ചിലപ്പോൾ സ്നേഹിച്ചു കൊല്ലാനും…… എന്നിരുന്നാലും എന്റെ സ്വപ്നവും സന്തോഷവും ഇണക്കവും പിണക്കവും….. എന്റെ ജീവനും ജീവിതവും എല്ലാം നീ മാത്രം ആണല്ലോ മുത്തേ!!!💝💝💝

16. ചില പ്രണയങ്ങൾ അത്രമേൽ മനോഹരമായിരിക്കും അല്ലേ…..

അർഹത ഇല്ലെന്ന് അറിഞ്ഞിട്ടും

വെറുതെ തോന്നിയൊരു ഇഷ്‌ടം…..

ഒരുമിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും…..

വേർപിരിയാൻ കഴിയാത്ത വിധം

അടുത്തുപോയ ഒരിഷ്ടം!!!💝💝💝

17.  എനിക്കും നിനക്കുമിടയിൽ മറ്റാർക്കുമറിയാത്ത ഒരു ലോകമുണ്ട്……

അവിടെ മറ്റാർക്കും അറിയാത്ത നമ്മളും…..

നമ്മുടേത് മാത്രമായ ഒരു ലോകവുമുണ്ട്….

കണ്മുന്നിൽ നീയില്ലെങ്കിൽ എന്താ….

ഓർമകളിൽ എപ്പോഴും നീ മാത്രമാണ് പൊന്നു.!!!💝💝💝

18.  നീ എനിക്ക് തന്നതും ഞാൻ നിനക്ക് തന്നതും  വെറുമൊരു ചുംബനം ആയിരുന്നില്ല…………… നീ എന്റെയും ഞാൻ നിന്റേതും ആണെന്ന വിശ്വാസമാണ് മുത്തേ!!!💝💝💝

19. എനിക്ക് അങ്ങനെ വലിയ വാശിയൊന്നുമില്ല……….

പക്ഷെ എന്റേത് എന്ന് തോന്നിയാൽ അത് പിന്നെ എന്റേത് മാത്രം ആയിരിക്കണം………..

അത് ആർക്കും ഞാൻ കൊന്നാലും കൊടുക്കില്ല…….

കാരണം നിന്നെ ഞാൻ എന്റെ നെഞ്ചോടു ചേർത്ത് പിടിച്ചേക്കുവാ…. അറിയാലോ?

എന്റേത് മാത്രം ആയിട്ട്!!!💝💝💝

20. നെഞ്ചോട് ചേർത്തു വച്ചിട്ടുണ്ടേൽ…..

മണ്ണോട് ചേരും വരെ ഞാൻ നിന്റെ കൂടെ തന്നെ ഉണ്ടാകും….

നീ എനിക്ക് ഒരു വാക്ക് തരണം

മരണം കൊണ്ടല്ലാതെ

നീ എന്നെ വിട്ടുപോവില്ലായെന്ന്…..

കാരണം നിന്റെ സ്ഥാനത്ത്  എനിക്ക് മറ്റൊരാളെ ചിന്തിക്കാൻ പോലും കഴിയില്ലെടാ!!!💝💝💝

21. ഇനി നാം കണ്ടുമുട്ടുന്ന വേളയിൽ ചുറ്റും നോക്കാതെ പരിഭ്രമം ഏതുമില്ലാതെ  പുണരുകയും വന്യമായി ചുംബിക്കുകയും വേണം. ആ ചുംബനത്തിന്റെ ആഴങ്ങളിൽ നഷ്ടമായ പലതിനേയും എനിക്ക് തിരികെ പിടിക്കണം. ചുംബനം അതിന്റെ പൂർണ്ണതയിൽ എത്തിക്കഴിയുമ്പോൾ ഇണചേർന്ന ചുണ്ടുകൾ വേർപിരിയുമ്പോൾ വീണ്ടുമെനിക്ക് നഷ്ടങ്ങളുടെ അഴക്കടലിലേക്ക് മുങ്ങിതാഴണം…..!!!💝💝💝

22. നിർമാതളം പൂക്കുന്ന സായാഹ്നങ്ങളിൽ ഗുൽമോഹറിന്റെ ചോട്ടിലിരുന്ന് നമ്മൾ പ്രണയം പങ്കുവെച്ചിട്ടില്ല…. ഞാവൽ പഴുത്ത് വീഴുമ്പോൾ അതിലൊന്നെടുത്ത് പങ്കിട്ട് തിന്നിട്ടില്ല…. രാത്രി വൈകിയും കഥകൾ കൈമാറി നേരം വെളുപ്പിച്ചിട്ടില്ല…. നിന്റെ ചുണ്ടുകളെ ചുംബിച്ചുണർത്തിയിട്ടില്ല… ഒരു തുണ്ട് കടലാസ് പോലും പ്രേമലേഖനമായി നമ്മൾ കൈമാറിയിട്ടില്ല…. എന്നിട്ടും നീ നടന്നകലുമ്പോൾ എന്റെ കണ്ണുകൾ എന്തിനാണ് നിറയുന്നത്?…..!!!💝💝💝

23.തുള്ളികളൊരുപാടുയുണ്ടായിട്ടും നീ അലിഞ്ഞു ചേർന്നപ്പോൾ മാത്രമോഴുകിയ പുഴയുണ്ടെന്നിൽ…. പൂക്കളൊരുപാടുണ്ടായിട്ടും നീ വിരിഞ്ഞപ്പോൾ മാത്രം പടർന്നൊരു വസന്തമുണ്ടെന്നിൽ…. താരമൊരുപാടുയുണ്ടായിട്ടും നീ ജ്വലിച്ചപ്പോൾ മാത്രം വിടർന്നൊരു ആകാശമുണ്ടെന്നിൽ…..എനിക്ക് ഞാൻ ആകാൻ നിന്നെ വേണം മുത്തേ….!!!💝💝💝

24. എഴുതിചേർത്ത ഒരോ വരകളിലും… നടന്നു തീർത്ത ഒരോ വഴികളിലും… നനഞ്ഞു കുതിർന്ന എല്ലാ മഴകളിലും….. പാടി കൊതിപ്പിച്ച പാട്ടിന്റെ താളത്തിലും… പറയാൻ മറന്ന വാക്കുകൾക്കുള്ളിലും… തേടിയലഞ്ഞത് നിന്നെയായിരുന്നു…!!!💝💝💝

25. അവ്യക്തമായൊരു ചിത്രമാണിന്നു നീ, ഞാൻ വരച്ച എണ്ണച്ചായം…. പക്ഷെ എനിക്ക് അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല…. നിറങ്ങൾ ചാലിക്കുമ്പോഴാകട്ടെ കൈകൾ വിറച്ചിരുന്നു…. എങ്ങനെ അവസാനിപ്പിക്കും എന്ന് അറിയില്ല…. ദൂരേക്ക് വലിച്ചെറിയാനോ കീറി കളയാനോ വയ്യ…. എന്നോട് ക്ഷമിക്കൂ…. ഞാൻ നിന്നെ ഒരുപാട് ഒരുപാട് സ്നേഹിച്ചിരുന്നു…!!!💝💝💝

26. ഞാൻ എന്റെ കണ്ണുകളെ സ്നേഹിക്കുന്നു… നീ അതിലേക്ക് നോക്കുമ്പോൾ. ഞാൻ എന്റെ പേരിനെ സ്നേഹിക്കുന്നു….. നീ അത് വിളിക്കുമ്പോൾ. ഞാൻ എന്റെ ഹൃദയത്തെ സ്നേഹിക്കുന്നു….. നീ അതിൽ സ്പർശിക്കുമ്പോൾ. ഞാൻ എന്റെ ജീവിതത്തെ വളരെയധികം സ്നേഹിക്കുന്നു…..നീ അതിൽ ഉള്ളപ്പോൾ…… “I Love you my Sweetheart…..💝💝💝

Malayalam Romantic Quotes, 2025 

27.  പിണങ്ങാൻ ആകില്ല പിരിയാൻ ആകില്ല നിന്നോളം പകരമാകാൻ മറ്റൊരാൾക്കും കഴിയില്ല… കടന്നു വരാനും ആകില്ല…. നീയെന്ന പ്രണയം പടർന്നതെന്റെ പ്രാണനിലാണ്…. I Love you!!!💝💝💝

28. എന്റെ ഹൃദയത്തോട് ചേർന്നിരിക്കാൻ ഒരാൾക്കേ ജീവിതത്തിൽ അവസരമുള്ളൂ…. അത് നീയാണ്……. വിടാതെ നീ മുറുകെ പിടിക്കുമെങ്കിൽ വിട്ടുപോകാതെ, ഞാൻ കൂടെയുണ്ടാവും നിൻ നിഴൽപോലെ…. മണ്ണോടു ചേരും വരെ…… I LOVE YOU!!!💝💝💝

29. നിന്നോടല്ലാതെ മറ്റാരോട് ഞാൻ എന്റെ പ്രണയം പറയാനാണ്…. നിന്നെയല്ലാതെ മറ്റാരെയാണ് ഞാൻ എന്റെ ഭ്രാന്തെന്ന് വിളിക്കേണ്ടത്… നിന്നോട് ചേർത്തല്ലാതെ മറ്റെവിടെയാണ് ഞാൻ എന്നെ ചേർത്ത് വെക്കേണ്ടത്……!💝💝💝

30. പ്രണയം കൊണ്ട് എന്റെ പ്രാണൻ കീഴടക്കിയതും നീ… മുന്നോട്ട് ജീവിക്കാൻ പ്രേരണ തന്നതും നീ… സ്വപ്നത്തിൽ വന്ന് എന്റെ ഉറക്കം കളയുന്നതും നീ… പ്രണയത്തിന്റെ അകത്തട്ടിൽ ഇറങ്ങി വന്ന് പ്രണയിക്കാൻ പഠിപ്പിച്ചതും നീ…. ഒരോ പുതിയ വികാരങ്ങളും ആഗ്രഹങ്ങളും എന്നിൽ വളർത്തിയതും നീ ….. കൂടെ ഇല്ലാതെയും സാമിപ്യം അറിയിച്ച് എന്നെ പ്രണയത്തിൽ ആഴ്തിയതും നീ…. എന്റെ കണ്ണുകൾ നിറച്ചതും ചുണ്ടിലെ പുഞ്ചിരിയുടെ കാരണമായതും നീ….. ഈ പ്രപഞ്ചം മുഴുവൻ അസൂയ പടർത്തുന്ന ഒരു വ്യത്യസ്ത പ്രണയമാണ് നീ….!!!💝💝💝

31. എനിക്ക് പാരിജാതമാവണം…..നിന്റെ പ്രണയത്താൽ എന്നിലെ ഒരോ ഇതളുകളും സുഗന്ധം നിറക്കണം… നീയാകുന്ന പ്രണയത്തെ ഉടലാകെ ചൂടണം…… നിശകളിൽ നിന്നെ പുണരാനായി മാത്രം ഇതളുകൾ വിരിയിക്കണം…. ഒടുവിൽ മണ്ണിലലിഞ്ഞു ചേർന്നാലും നിനക്കായി പുനർജനിക്കണം….. നിന്നിൽ അലിയാൻ കൊതിക്കുന്നൊരു പാരിജാതപ്പൂവായ് വീണ്ടും!!!!💝💝💝

32. മാഷേ ഒന്ന് കാണാൻ തോന്നുന്നു….. വെറുതെ കുറച്ചുനേരം ആ മുഖത്ത്  നോക്കിയിരിക്കണം….കുറേ സംസാരിക്കണം…. ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറഞ്ഞു വാശിപിടിക്കണം…. അതിന്റെ പേരിൽ വഴക്ക് കൂടണം… അവസാനം നിനക്ക് മുന്നിൽ സ്നേഹംകൊണ്ട് തോൽക്കണം…. നിന്റെ സ്നേഹം മുഴുവൻ അനുഭവിക്കണം… വല്ല ചാൻസും ഉണ്ടോ മാഷേ… ഒരുപാടൊന്നും കാത്തിരിക്കാൻ വയ്യ എന്റെ മാഷേ!!!💝💝💝

33. അടുത്ത ജന്മത്തിൽ ഞാൻ ഒരു പുഴയും നീ കടലുമാകണം …. അതെന്തിനാന്ന് അറിയാമോ? ഏത് വഴിയേ ഒഴുകിയാലും ഒടുക്കം നിന്നിൽ വന്നു ചേരാൻ…!!!💝💝💝

34. ചേർത്ത് പിടിച്ചു മരണം വരെ കൂടെ നിൽക്കാൻ…. ഈ കൈകൾ എന്നും കൂട്ടിനുണ്ടാവുമെങ്കിൽ…. തനിച്ചാവില്ല ഞാൻ എവിടെയും….. നീയെന്ന വാക്കിനപ്പുറം….. എനിക്ക് വേറൊരു ലോകമില്ല. എന്റെ ജീവനും ജീവിതവും എല്ലാം നീയാണ്…..!!!!💝💝💝

35. ഞാൻ നിന്നെ പ്രണയിച്ചത് എന്റെ ഹൃദയം കൊണ്ട് തിരിച്ചറിഞ്ഞാണ് ….. അല്ലാതെ കണ്ണുകൾ കൊണ്ട് അളന്നല്ല…. അതു കൊണ്ടാവാം ഒരിക്കലും നിലക്കാത്ത ഒന്നായ് നിന്നോടുള്ള പ്രണയം ഇന്നും എന്നില് നിറഞ്ഞു നിൽക്കുന്നത്!!!!💝💝💝

36. നീ എന്നെ പ്രണയിക്കുന്നുവോ…??? നിന്റെ പ്രണയം ഒരു തരി മണലാണെങ്കിൽ എന്റെ പ്രണയം കടൽ തീരങ്ങളുടെ പ്രപഞ്ചമാണ്….. നിന്റെ പ്രണയം ഒരു താരകം ആണെങ്കിൽ എന്റെ പ്രണയം കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന ആകാശമാണ് ….. നിന്റെ പ്രണയം ഒരു ജാലകണമാണെങ്കിൽ എന്റെ പ്രണയം തോരാതെ ആർത്ത് പെയ്യുന്ന പെരുമഴയാണ്…!!!💝💝💝

37. നിന്നെ ഓർക്കാൻ എനിക്ക് എന്റെ കണ്ണുകൾ ഒന്ന് അടച്ചാൽ മാത്രം മതി… നിന്നെ ആദ്യമായി കണ്ടതും…ആദ്യമായ് സംസാരിച്ചതും എല്ലാം എൻ മുന്നിൽ തെളിയും… കേട്ടോ?💝💝💝

38. വീണ്ടും പിണങ്ങിയോ നീ…. പിണങ്ങിക്കോളൂ…. നീ എത്ര പിണങ്ങിയാലും ഞാൻ വീണ്ടും വരും ഇണങ്ങാൻ…….ആട്ടിയോടിച്ചാലും പോകാൻ കഴിയില്ല. എന്തെന്നാൽ നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ. നിന്നെ പോലെ ഒരാളെ എനിക്ക് കിട്ടിയിട്ടില്ല, കിട്ടില്ല. അത്രയ്ക്കിഷ്ടാ ടോ നിന്നെ.. ഡോ… വഴക്കു പറയാനെങ്കിലും എന്നോടൊന്നു മിണ്ടടോ…. മുഖത്തടിച്ചിട്ടെങ്കിലും എന്നെ ഒന്നു തൊട്ടൂടേ…തീഷ്ണമായിട്ടെങ്കിലും എന്നെ ഒന്നു നോക്കിക്കൂടേ..!!!💝💝💝

39. കാണുവാൻ തോന്നിയാൽ നീയെൻ വരികളായ് മാറുന്നു… മൊഴിയാതെ നീയെന്നിൽ മോഹങ്ങൾ ഏകുന്നു…. വിട്ടകലാതെ നീയെന്റെ അരികത്ത് കൂടുവാൻ…പ്രണയമേ നീയെന്റെ മൗനത്തിൻ തോഴിയെ…!!!💝💝💝

40. നിന്റെ സ്നേഹം കടലാവുമ്പോൾ…. എനിക്കാ തീരത്തെ മണൽത്തരികളായാൽ മതി…. ഒരോ നിമിഷവും എന്നോട് ചേർന്ന് എന്നിൽ അലിയാൻ നീ വരുമല്ലോ…!!!💝💝💝

 

 

Exit mobile version