malayalamhub.com Blog Podcast Motivation Best Motivational Quotes by Dr. APJ Abdul Kalam | Success Mantras (In Malayalam)
Inspiration Motivation Wishes

Best Motivational Quotes by Dr. APJ Abdul Kalam | Success Mantras (In Malayalam)

APJ MALAYALAM
  1. ഒരായിരം തവണ ഉറക്കെ വിളിച്ചു പറഞ്ഞാലും, നമ്മളെ കുറിച്ച് നമ്മൾ പറയുന്ന സത്യത്തേക്കാൾ ഈ ലോകം വിശ്വസിക്കുന്നത് മറ്റുള്ളവർ പതുക്കെ പറയുന്ന കള്ളത്തരങ്ങൾ ആയിരിക്കും…..!
  2. ആളുകൾ എപ്പോഴും അവരോടുള്ള മനോഭാവത്തിലെ മാറ്റം ശ്രദ്ധിക്കും, പക്ഷെ അവരുടെ പെരുമാറ്റമാണ് നിങ്ങളെ മാറ്റാൻ ഇടയാക്കിയതെന്ന് അവർ മനസ്സിലാക്കില്ല!
  3. നിങ്ങൾ മറ്റുള്ളവർക്ക് എന്ത് നൽകുന്നുവോ അതു തന്നെ നിങ്ങൾക്ക് തിരിച്ചു കിട്ടും. അത് സ്നേഹമോ, വഞ്ചനയോ, ബഹുമാനമോ എന്തുമായിക്കൊള്ളട്ടെ!
  4.  ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം തെറ്റ് മനസ്സിലാക്കുക എന്നതും, അത് സമ്മതിക്കുക എന്നതുമാണ്…. വളരെ എളുപ്പമുള്ള കാര്യം മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തി അത് പറഞ്ഞ് നടക്കുക എന്നതുമാണ്….
  5. ആഗ്രഹിക്കുന്ന പോലൊന്നും നടക്കില്ല എന്നറിയുമ്പോഴാണ് പലരും നടക്കാൻ പഠിക്കുന്നത്!
  6. നിങ്ങളെ വെറുക്കുന്നവരെ നിങ്ങൾ ഒരിക്കലും വെറുക്കരുത്, പകരം അവരെ ബഹുമാനിക്കുക. കാരണം നിങ്ങൾ അവരെക്കാൾ മികച്ചതാണെന്ന് ഏറ്റവും കൂടുതൽ ചിന്തിച്ചു കൊണ്ടിരിക്കുന്നത് അവരാണ്!
  7. നിങ്ങളുടെ പിന്നിൽ നിന്നുകൊണ്ട് നിങ്ങളെക്കുറിച്ച് കുറ്റം പറയുന്നവരെ ശ്രദ്ധിക്കേണ്ട, അവരെ വിട്ടേക്കുക. കാരണം, ശരിക്കും പറഞ്ഞാൽ അവർ നിങ്ങളെക്കാൾ രണ്ടടി പിറകിലാണ്, അതുകൊണ്ടാണ് അവർക്ക് നിങ്ങളുടെ പിന്നിൽ നിന്നുകൊണ്ട് കുറ്റം പറയേണ്ടി വരുന്നത്!
  8. ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാർത്ഥ സ്വപ്നം
  9. നിങ്ങൾക്ക് ഒരു സൂര്യനെപ്പോലെ തിളങ്ങണമെങ്കിൽ ആദ്യം സൂര്യനെ പോലെ കത്തിജ്വലിക്കുക!
  10. നിങ്ങളുടെ സന്തോഷത്തിന് നിങ്ങൾ ഉത്തരവാദിയാണ്. മറ്റുള്ളവർ നിങ്ങളെ സന്തോഷിപ്പിക്കും എന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു എങ്കിൽ നിങ്ങൾ എല്ലായ്‌പ്പോഴും നിരാശരാകും!
  11. ഒന്നിനെയും അധികമായി സ്നേഹിക്കരുത്, നിങ്ങൾക്ക് ദുഃഖിക്കേണ്ടിവരും. ഒന്നിനെക്കുറിച്ചും അധികമായി ആലോചിക്കരുത്, അത് നിങ്ങളുടെ സമാധാനം കെടുത്തും. ഒന്നിനുവേണ്ടിയും യാചിക്കരുത്, നിങ്ങൾ അപമാനിക്കപ്പെട്ടേക്കാം….!!!
  12. ബന്ധങ്ങൾ പക്ഷികളെ പോലെയാണ്. നമ്മൾ മുറുകെ പിടിച്ചാൽ അത് ചത്തുപോകും. അയച്ചു പിടിച്ചാലോ അത് പറന്നു പോകും. എന്നാൽ സ്നേഹത്തോടെ പരിചയിച്ച് പിടിച്ചാൽ അത് നമ്മോടൊപ്പം എപ്പോഴും ഉണ്ടാവും!
  13. കാലി പോക്കറ്റ് നിങ്ങളെ ജീവിതത്തിൽ നിരവധി കാര്യങ്ങൾ പഠിപ്പിച്ചു തരും. എന്നാൽ നിറഞ്ഞ പോക്കറ്റ് നിങ്ങളെ അനവധി രീതിയിൽ നശിപ്പിച്ചു തരും…!!!
  14. ഒറ്റയ്ക്ക് നടക്കാൻ പഠിക്കുക, ഇന്ന് നിങ്ങളോടൊപ്പമുള്ളവർ നാളെ നിങ്ങളുടെ കൂടെ ഉണ്ടാകണമെന്നില്ല…!
  15. “ഞാൻ ഒറ്റയ്ക്ക് എന്ത് ചെയ്യാനാണ്”….. ഇതാണ് എല്ലാ മനുഷ്യരുടെയും ചിന്ത. ആ സൂര്യനെ നോക്കൂ, തനിച്ചാണ് ഈ ലോകത്തെ മുഴുവൻ പ്രകാശിപ്പിക്കുന്നത്….!!!!
  16. ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നത് നിങ്ങളെ തകർക്കാൻ അല്ല, മറിച്ച് നിങ്ങളുടെ ഉള്ളിലെ കഴിവുകളെയും ശക്തിയെയും തിരിച്ചറിയിച്ചു തന്ന് സഹായിക്കാനാണ്…!!!!
  17. നിങ്ങളുടെ അമ്മയോട് സംസാരിക്കുമ്പോൾ മൂർച്ചയുള്ള വാക്കുകൾ ഉപയോഗിക്കരുത്….. നിങ്ങളെ സംസാരിക്കാൻ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്…..!
  18. ആഗ്രഹിക്കും പോലെ നടക്കില്ല എന്നറിയുമ്പോഴാണ് പലരും നടക്കാൻ പഠിക്കുന്നത്….!!!
Exit mobile version