malayalamhub.com Blog Wishes Lovely Birthday Wishes for Friends [സ്നേഹിതർക്കായി: ജന്മദിനാശംസകൾ]
Wishes

Lovely Birthday Wishes for Friends [സ്നേഹിതർക്കായി: ജന്മദിനാശംസകൾ]

 

  1. ഒത്തിരി ഒത്തിരി സ്നേഹത്തോടെ ഇഷ്ടത്തോടെ ആയുസ്സും ആരോഗ്യവും തന്ന് ഈശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥനയോടെ നേരുന്നു.. ഒരായിരം പിറന്നാൾ ആശംസകൾ!!!!

 

  1. നിന്നോട് ഒരായിരം കാര്യത്തിൽ എനിക്ക് പിണക്കങ്ങളും, പരിഭവങ്ങളും, ദേഷ്യങ്ങളും, സങ്കടങ്ങളും ഒക്കെ ഉണ്ടാവാം, പക്ഷേ നിന്റെ സ്നേഹത്തോട് കിടപിടിക്കാൻ മറ്റൊന്ന് എന്റെ കയ്യിലില്ലാതായിപ്പോയി അതുകൊണ്ടാണ് നീ എന്റെ പ്രിയ സുഹൃത്ത് ആയത്. നിനക്കായ് ഹൃദയത്തിൽ നിന്നും നേരുന്നു….. ഒരായിരം പിറന്നാൾ ആശംസകൾ!!!!

 

  1. സമയം എങ്ങനെ പറക്കുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല !!!  ജീവിതം കരുതി വയ്ക്കുന്നതെല്ലാം നിനക്ക് അനുഭവിച്ചറിയാൻ കഴിയട്ടെ.  ഒരു നല്ല മനുഷ്യനായി നീ വളരുമെന്ന് പ്രതീക്ഷിക്കുന്നു. നിന്റെ മുഖത്ത് പുഞ്ചിരി എപ്പോഴും നിലനിർത്തുക. എല്ലാവരുടെയും മുഖത്തെ പുഞ്ചിരിക്ക് കാരണമാവുക. ഹാപ്പി ബർത്ത് ഡേ മൈ ഡിയർ ഫ്രണ്ട്!!!!

 

  1. എന്റെ രാജകുമാരിക്ക് ഏറ്റവും സന്തോഷകരമായ പിറന്നാൾ ആശംസിക്കുന്നു. നീ ആഗ്രഹിക്കുന്നത് എല്ലാം സ്വന്തമാക്കാനും നിന്റെ സ്വപ്നങ്ങൾ സഫലമാകാനും വേണ്ടി ഞാൻ പ്രാർത്ഥിക്കും. Wish you a very happy birthday🌹🌹🌹

  1. ആകാശത്ത് രേവതി നക്ഷത്രം ഉദിക്കുമ്പോൾ മഴപെയ്യുകയാണെങ്കിൽ ആ മഴത്തുള്ളി ചിപ്പിയിൽ വീണാൽ അത് മുത്തായി തീരും. നിന്റെ പിറന്നാൾ ദിനത്തിൽ രേവതി നക്ഷത്രം ഉദിക്കുമ്പോൾ മഴക്കായി ഞാനും പ്രാർത്ഥിക്കും ഒരു ചിപ്പിയെപോലെ. നിനക്കായ് ഹൃദയത്തിൽ നിന്നും നേരുന്നു….. ഒരായിരം പിറന്നാൾ ആശംസകൾ!!!!

 

  1. ഒരായിരം വർഷം നെഞ്ചോടു ചേർത്ത് പിടിച്ച് സ്നേഹിക്കാൻ എനിക്കു നിന്നെ വേണം. നിന്നെ മാത്രം…. എന്റേത് മാത്രമായ നിനക്കായി നേരുന്നു ആയിരമായിരം ജന്മദിനാശംസകൾ!!!!!

 

  1. കളിയും ചിരിയും കുറുമ്പും കുസൃതിയും കൈനിറഞ്ഞുതന്ന പ്രിയ കൂട്ടുകാരന് ഒരായിരം ജന്മദിനാശംസകൾ!!!

 

  1. മായാത്ത വസന്തം പോലെ, മറയാത്ത നിഴൽ പോലെ, വാടാത്ത പൂക്കൾ പോലെ, ചിരിക്കുന്ന മുഖവുമായി എന്റെ മനസ്സിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന എന്റെ പ്രിയ സുഹൃത്തിന് ഒരായിരം ജന്മദിനാശംസകൾ!!!!

 

  1. ഓർമ്മയിൽ സൂക്ഷിക്കാൻ സൗഹൃദത്തിന്റെ ഒരായിരം മയിൽപീലികൾ സമ്മാനിച്ച എന്റെ പ്രിയ സുഹൃത്തിന് ഒരായിരം ജന്മദിനാശംസകൾ!!!

 

  1. തോൽക്കാൻ മനസ്സില്ലെന്നു പറഞ്ഞുകൊണ്ട് പതറാതെ ഓരോ അടിയും മുന്നോട്ടു വെച്ചു കൊണ്ടിരിക്കുക. തീർച്ചയായും ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും. എല്ലാ നന്മകളും എന്റെ പ്രിയ സുഹൃത്തിന് ഉണ്ടാവട്ടെ. ആയിരമായിരം ജന്മദിനാശംസകൾ!!!

 

11. നൂറുനൂറു ജന്മദിനങ്ങൾ ആഘോഷിക്കാനുള്ള ആയുസ്സും, ആരോഗ്യവും ഉണ്ടാകാൻ ഈശ്വരാനുഗ്രഹം മൂലം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നേരുന്നു ഒരായിരം പിറന്നാൾ ആശംസകൾ!

 

12. ആരവങ്ങളും ആഘോഷങ്ങളും നിറഞ്ഞ അനുഗ്രഹീതമായ ഈ വേളയിൽ….. ആയിരം സംവത്സരങ്ങൾ മനം നിറഞ്ഞ് ആശംസിക്കുന്നു…. Wish you many many happy returns of the day!

Exit mobile version