malayalamhub.com Blog Wishes A new day, a new inspiration | ഒരു പുതിയ ദിനം, പുതിയ പ്രചോദനം!
Wishes

A new day, a new inspiration | ഒരു പുതിയ ദിനം, പുതിയ പ്രചോദനം!

Good Morning Messages in Malayalam !!!

ശുഭദിനാശംസകൾ !!!

  1. പിന്തിരിഞ്ഞു നോക്കാതെ യാത്ര പറഞ്ഞു പോയവർ വീണ്ടും നിങ്ങളിലേക്ക് തിരിച്ചെത്തുന്നുവെങ്കിൽ നിങ്ങളാണ് ശരിയെന്ന് കാലം അവരെ പഠിപ്പിച്ചിട്ടുണ്ടാകും.
    ശുഭദിനാശംസകൾ !!!!

2. കണ്ണുനിറയാതെ ജീവിതം കണ്ടവരാരുമില്ല. കൊച്ചു ജീവിതത്തിൽ വഞ്ചനകൾ നിറഞ്ഞ കാലത്ത് യഥാർത്ഥ സുഹൃത്തുക്കളെ തിരിച്ചറിയാൻ വളരെ പ്രയാസമാണ്. ആവശ്യങ്ങൾക്കുവേണ്ടിയല്ലാതെ ആരും ആർക്കും പ്രിയപ്പെട്ടവരാകുന്നില്ല. സ്വന്തം കാര്യങ്ങൾ ഭദ്രമാക്കാതെ മറ്റുള്ളവരുടെ കാര്യത്തിൽ കൂടുതൽ ആത്മാർത്ഥത പുലർത്തുന്നവരാണ് പിന്നീട് വിഡ്ഢികളായി തീരുന്നത്. നമ്മേ കേൾക്കാനോ മനസ്സിലാക്കാനോ പറയുന്ന കാര്യങ്ങൾ നല്ലരീതിയിൽ ചിന്തിക്കാനോ കൂടെയുണ്ടായിരുന്നവർ പോലും ഇല്ലാതെവരുമ്പോഴാണ് ജീവിതത്തിൽ പലരും ഒറ്റപ്പെടുന്നത്. പ്രതിസന്ധികൾ നമ്മേ തേടി വന്നാൽ പ്രിയപ്പെട്ടവർക്ക് പോലും നാമൊരു ഭാരമാണെന്ന് തിരിച്ചറിയാൽ സാധിക്കും സ്നേഹത്തോടെ നേരുന്നു,
ശുഭദിനാശംസകൾ!!!
 

  1. ജീവിതം പഠിപ്പിച്ച അധ്യായങ്ങളിൽ മനസ്സിലാകാതെപോയ പാഠമാണ് മനുഷ്യന്റെ സ്നേഹം. കുത്തേറ്റത് നമുക്ക് പിറകിൽ നിന്നാണെങ്കിൽ ഒരിക്കലും തിരിഞ്ഞു നോക്കരുത്. തിരിഞ്ഞുനോക്കിയാൽ കുത്തിനേക്കാൾ വേദന കുത്തിയതാര് എന്നറിയുമ്പോഴായിരിക്കും. മനസ്സൊരിക്കലും മടുക്കാതിരിക്കാൻ മനസ്സിലാക്കുന്നവരെ മാത്രം മനസ്സോട് ചേർത്താൽ മതി. യഥാർത്ഥ മായിരിക്കുമ്പോൾ നാം വെറുക്കപ്പെടുകയും അഭിനയിക്കുമ്പോൾ നാം സ്നേഹിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ് ഇന്ന് കണ്ടുവരുന്നത്. അതിനാൽ നമ്മളാൽ മനോഹരമല്ലാത്ത ഇടങ്ങളിൽ നമ്മുടെ സാന്നിധ്യം ഉപേക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.
    സ്നേഹത്തോടെ നേരുന്നു ശുഭദിനാശംസകൾ!!!!
     

3. ആത്മ വിശ്വാസം ഉള്ളവന് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിഞ്ഞേക്കാംഭീരുത്വം പരിഹാരം ഇല്ലാത്ത വൈകല്യമാണ്ധൈര്യവാൻ എന്നും മുന്നേറിക്കൊണ്ടേയിരിക്കുംഭീരുവിന് സ്വയം മുന്നേറാൻ കഴിയില്ല,.. മുന്നേറുന്നവനെ തടയാനും ആകില്ല. കളവിലൂടെയുംചതിയിലൂടെയുംവഞ്ചനയിലൂടെയുംകൂടുതൽ കൊയ്യാം എന്നത് വെറും വ്യാമോഹം മാത്രമാണ്അത്തരത്തിലുള്ള നേട്ടങ്ങൾ ഐശ്വര്യമറ്റതും അൽപായുസ്സുള്ളതും ആയിരിക്കും.. സത്യസന്ധതയിലൂടെ ഉണ്ടാവുന്ന നേട്ടങ്ങൾക്കാണ് നിത്യമാധുര്യവും എന്നും ജീവിതത്തിൽ നില നിൽക്കുന്നതും!
ശുഭദിനം
 

4. മുന്നിലുള്ള വെല്ലുവിളികൾ വേഷംമാറി നിൽക്കുന്ന അവസരങ്ങൾ മാത്രമാണ്നിങ്ങൾ ഗ്രഹിക്കുന്നതിനേക്കാൾ ശക്തനും മിടുക്കനും കഴിവുള്ളവനുമാണ്.. അതിനാൽ എല്ലാ വെല്ലുവിളികളും നിങ്ങൾക്കു മുന്നിൽ നിസ്സാരമായിരിക്കണം.
ശുഭദിനം  gm9
 

5. പരസ്പരം ഏറെ അറിയുന്നവർക്കിടയിലാണ് ആഴമേറിയ നിശബ്ദതയുടെ ബോധപൂർവ്വമുള്ള അകലങ്ങളുണ്ടാവുക. മൗനങ്ങൾ സഞ്ചാരദിശയിൽ എത്തുമെന്ന് കരുതി നാം കാത്തിരിക്കും. കാലം നമ്മളേയും വഹിച്ചു സഞ്ചരിച്ചു കൊണ്ടേയിരിക്കും. എവിടെയോ മറന്നുവെച്ചൊരു ഓർമ്മച്ചെപ്പുകൾ തുറന്നു പഴയ സൗഹൃദങ്ങൾ പൊടിതട്ടിയെടുത്ത് നോക്കുമ്പോഴേക്കും കണ്ണുകൾ ഇരുൾ മൂടിയിരിക്കും. ഇന്ന് ഞാനും നീയുമെന്നത് ഭൂതകാലങ്ങൾക്കു പോലും പരിചിതരല്ലാത്ത അപരിചിതരായ രണ്ടു പേർ മാത്രമായിമാറും. സ്നേഹത്തോടെ നേരുന്നു,
 ശുഭദിനം

6. നാവിന്റെ വകതിരിവാണ് കാതിന്റെ പ്രമാണം…. പറയുന്നവര്ക്കും കേള്ക്കുന്നവര്ക്കും യാതൊരു ഉപകാരമില്ലാത്ത കാര്യങ്ങളുടെ ശ്രവണവും പ്രചരണവുമാണ് മിക്ക കലഹങ്ങള്ക്കും കാരണം…… എല്ലാം എല്ലാവരോടും പറയാതെ അത് ആറിയേണ്ടവരില് മാത്രം നിലനിർത്തുക…. തത്സമയ വിവരണങ്ങളെക്കാള് തത്സമയ വിശദീകരണക്കൾക്കാവും പ്രാധാന്യം….. ചിലകാര്യങ്ങള് അറിയാതിരിക്കുന്നതാണ് മുന്നോട്ടുള്ള പ്രയാണത്തിന് നല്ലത്….. പറയുന്നയാളുടെ വിശ്വാസ്യത മാത്രമല്ല കേൾക്കുന്നയാളുടെ സ്വീകരണശേഷിയും പ്രസക്തമാണ്….
ശുഭദിനം നേരുന്നു
 

7. പ്രിയപ്പെട്ടവർക്ക് വേണ്ടി….ഒന്നു തോറ്റു കൊടുക്കുമ്പോഅവിടെ ജയിക്കുന്ന രണ്ടു പേരുണ്ട്സന്തോഷം കൊണ്ട് അവരും… സ്നേഹം കൊണ്ട് നമ്മളുംനല്ല ഒരു ദിനം നേരുന്നു..

8. ജീവിതം ഒരു യാത്രയാണ് അത് നമുക്ക് ആസ്വദിക്കാൻ കഴിയണം നമ്മുടെ ജീവിതം എങ്ങനെ ആയിരിക്കണം എന്ന് ചിത്രീകരിക്കാനുള്ള പൂർണ്ണ അവകാശം അവനവനിൽ നിക്ഷിപ്തമാണ്. നിങ്ങളുടെ സ്വന്തം ജീവിതം നിങ്ങളുടെ ഇഷ്ട്ടം അനുസരിച്ചു നിങ്ങൾ സൃഷ്ടിക്കുന്നു., അതിൽ മറ്റൊരാൾക്കും പങ്കില്ല .
ശുഭദിനം
 

9. ഒരു വിത്ത് ശബ്ദമില്ലാതെ വളരുന്നു . പക്ഷേ ഒരു മരം വലിയ ശബ്ദത്തോടെ വീഴുന്നു. നാശത്തിന് ശബ്ദമുണ്ട്. പക്ഷേ സൃഷ്ടി ശാന്തമാണ്. ഇതാണ് നിശ്ശബ്ദതയുടെ ശക്തി….”
ശുഭദിനംനേരുന്നു!!!


 

10. പരസ്പരം ഏറെ അറിയുന്നവർക്കിടയിലാണ് ആഴമേറിയ നിശബ്ദതയുടെ ബോധപൂർവ്വമുള്ള അകലങ്ങളുണ്ടാവുക. മൗനങ്ങൾ സഞ്ചാരദിശയിൽ എത്തുമെന്ന് കരുതി നാം കാത്തിരിക്കും. കാലം നമ്മളേയും വഹിച്ചു സഞ്ചരിച്ചു കൊണ്ടേയിരിക്കും. എവിടെയോ മറന്നുവെച്ചൊരു ഓർമ്മച്ചെപ്പുകൾ തുറന്നു പഴയ സൗഹൃദങ്ങൾ പൊടിതട്ടിയെടുത്ത് നോക്കുമ്പോഴേക്കും കണ്ണുകൾ ഇരുൾ മൂടിയിരിക്കും. ഇന്ന് ഞാനും നീയുമെന്നത് ഭൂതകാലങ്ങൾക്കു പോലും പരിചിതരല്ലാത്ത അപരിചിതരായ രണ്ടു പേർ മാത്രമായിമാറും. സ്നേഹത്തോടെ നേരുന്നു,
ശുഭദിനം.
 

11. വ്യക്തിത്വങ്ങളെ തേജോവധം ചെയ്യുന്നതും, ബന്ധങ്ങളെ ഉലയ്ക്കുന്നതുമായ അർബുദമാണ് പരദൂഷണമെന്ന സ്വഭാവ വൈകൃതം. ഒരാളുടെ മേന്മയേപ്പറ്റിയോ, ഗുണങ്ങളെപ്പറ്റിയോ പ്രശംസിക്കുന്ന അനുഭവം വിരളമാണ്. മറിച്ച് പോരായ്മകൾ പെരുപ്പിച്ചു കാട്ടി അതിൽ അഭിരമിക്കുന്നവരാണ് നമ്മിൽ അധികവും. നമ്മുടെ സംഭാഷണത്തിൽ മിതത്വവും നിയന്ത്രണവും പാലിക്കുന്നതു് ആശാസ്യമായിരിക്കും. അന്യരുടെ കുറവുകളെ തേടിപ്പിടിക്കുന്നതിനുള്ള പ്രേരണ തിരുത്തി അവരുടെ മേന്മകളും, നന്മകളും മനസ്സിലാക്കാൻ ശ്രമിക്കുക. ഇന്ന് എന്നത് സത്യം, നാളെ എന്നത് സ്വപ്നം; സ്വപ്നങ്ങൾ തേടിയുള്ള യാത്രയാണ് ജീവിതംഐശ്വര്യസമ്പന്നമായ ഒരു നല്ല ദിവസം ആശംസിക്കുന്നു.

ശുഭചിന്തകൾ!!!

12. വിശ്വസിച്ചാൽ നിശബ്ദതയെപ്പോലും മനസ്സിലാക്കാൻ കഴിയും. വിശ്വാസമില്ലെങ്കിൽ, ഓരോ വാക്കുകളും തെറ്റിദ്ധരിക്കപ്പെടുംവിശ്വാസം അത് ബന്ധങ്ങളുടെ ആത്മാവാണ്……
ശുഭദിനം!!!

13. ബന്ധങ്ങൾ ഒന്നും തനിയെ മരിച്ചു പോകുന്നില്ല! മനുഷ്യൻ സ്വയം കൊലചെയ്യുന്നു! ചിലപ്പോൾ വെറുപ്പ് കൊണ്ട്, ചിലപ്പോൾ അവഗണന കൊണ്ട്, മറ്റു ചിലപ്പോൾ തെറ്റിദ്ധാരണ കാരണവും.
ശുഭദിനം
 

14. അർഹിക്കാത്തതിനെ തേടാതിരിക്കുക,, എന്നാൽ അർഹിച്ചത് കണ്ടില്ലെന്നു ഒരിക്കലും നടിക്കാതിരിക്കുക !!അതുപോലെ നമ്മൾ സ്നേഹിക്കുന്നവരെക്കാൾ നമ്മളെ സ്നേഹിക്കുന്നവരെ തിരിച്ചറിയുക.. അവർക്ക് വേണ്ട പരിഗണന എപ്പോഴും കൊടുക്കുക..
ശുഭദിനം

15. ബന്ധങ്ങൾ എത്ര മോശമായാലും നിലനിർത്താൻ ശ്രമിക്കണം.. ഓർക്കുക വെള്ളം എത്ര മോശമായാലും കുടിക്കാൻ പറ്റിയില്ലെങ്കിലും, തീയണയ്ക്കാൻ എങ്കിലും  പറ്റും..!!
ശുഭദിനം

16. പരിഹാസങ്ങളും ഒറ്റപെടുത്തലുകളും ഒക്കെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ നാം തളർന്നു പോകരുത്കാരണം എപ്പോഴും മധുരമുള്ള ഫലത്തിന് നേരെയാണ് ഏറ്റവും കൂടുതൽ ഏറു ഉണ്ടാകുന്നത്
ശുഭദിനം
 

17. പ്രയാസം നിറഞ്ഞ നിങ്ങളുടെ ജോലി തൊഴിൽ രഹിതന്റെ സ്വപ്നമാണ്ശല്യപ്പെടുത്തുന്ന നിങ്ങളുടെ മക്കൾ കുട്ടികൾ ഇല്ലാത്തവരുടെ സ്വപ്നമാണ്. നിങ്ങളുടെ കൊച്ചു വീട് വീടില്ലാത്തവന്റെ സ്വപ്നമാണ്നിങ്ങളുടെ കൊച്ചു സമ്പാദ്യം കടം നിറഞ്ഞവന്റെ സ്വപ്നമാണ്നിങ്ങളുടെ ആരോഗ്യം രോഗികളുടെ സ്വപ്നമാണ്നിങ്ങളുടെ പുഞ്ചിരി വിഷമിക്കുന്നവന്റെ സ്വപ്നമാണ്.
ശുഭദിനം

18. മികച്ചത് തേടി തേടിയാണ് നമ്മുടെയെല്ലാം യാത്ര.. കിട്ടുന്നതൊന്നും മികച്ചതായി തോന്നുകയേയില്ല. കയ്യിലുള്ളതൊക്കെ തന്നെയായിരുന്നു ഏറ്റവും മികച്ചതെന്നു തിരിച്ചറിയുമ്പോഴേക്കും, മിച്ചമുള്ള ജീവിതത്തിന്റെ പച്ച ലൈറ്റ് അണഞ്ഞിരിക്കും.
ശുഭദിനം.


 

19. ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സ്നേഹം, അത് നേടുന്നതോടെ തീരും. സഹതാപം കൊണ്ടുള്ള സ്നേഹം,സാഹചര്യങ്ങൾ മാറുന്നതോടെ തീരും.. സ്വന്തമാക്കാൻ ഉള്ള സ്നേഹം അത് ലഭ്യമാകുന്നതോടെ തീരും.. എന്നാൽ തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള സ്നേഹം അത് ആത്മാർത്ഥതയുള്ള സ്നേഹം ആയിരിക്കും..
ശുഭദിനം !!!! 

20. ആളുകൾ നിങ്ങളെ ആവശ്യത്തിന് മാത്രം ഓർക്കുമ്പോൾ വിഷമിക്കണ്ട, അഭിമാനിക്കുക, കാരണം ഇരുട്ടുള്ളപ്പോൾ മാത്രമാണ് വിളക്കിനെ കുറിച്ച് ഓർക്കുന്നത്.. ശുഭദിനം!!!!

21. വാക്കുകൾ താക്കോൽ കൂട്ടം പോലെയാണ്…. നമ്മളതില്‍ ശരിയായത് തിരഞ്ഞെടുത്താൽ, ഏതു ഹൃദയവും തുറക്കാം ഏത് വായയും അടക്കാം…!! ശുഭദിനം

22. ആശ കൊണ്ട് ഉയരത്തിൽ ഊഞ്ഞാൽ കെട്ടിയാലും പ്രതീക്ഷയുടെ ഇരിപ്പിടം അല്പം താഴ്ത്തികെട്ടണം…. അല്ലെങ്കിൽ വീഴ്ച്ചയുടെ ആഴം കുടുതലായിരിക്കും…ശുഭദിനം!!!!

23. വിശ്വാസത്തിന്റെ നിയമമാണ് ജീവിതത്തിന്റെ നിയമം. നിങ്ങളുടെ മനസ്സിൽ ഉണ്ടാകുന്ന ചിന്തയാണ് വിശ്വാസമായി മാറുന്നത്. നിങ്ങളെ വേദനിപ്പിക്കുകയോ അപകടപ്പെടുത്തുകയോ ചെയ്യുന്ന കാര്യങ്ങളിൽ വിശ്വസിക്കാതിരിക്കുക. നിങ്ങളെ സുഖപ്പെടുത്താനും, പ്രചോദിപ്പിക്കാനും, ശക്തിപ്പെടുത്താനും, പരിപോഷിക്കാനും ഉള്ള ഉപബോധമനസിന്റെ കഴിവിൽ വിശ്വസിക്കുക. നിങ്ങളുടെ വിശ്വാസത്തിനനുസരിച്ചാണ് നിങ്ങളുടെ അനുഭവങ്ങൾ രൂപപ്പെടുന്നത്.

നിങ്ങളുടെ ചിന്തകളെ മാറ്റിയെടുക്കുക, അതുവഴി നിങ്ങളുടെ വിധിയെ തന്നെ മാറ്റി എഴുതുക. ശുഭദിനം!!!

24. വൈകാരിക അവസ്ഥകളെ ഒരിക്കലും അവഗണിക്കരുത്. ഒരിക്കലും വേദനകളെ അടിച്ചമർത്താനോ, “ഞാൻ ഓക്കെയാണ്” എന്ന് സ്വയം വിശ്വസിപ്പിച്ചു  മറച്ചുവയ്ക്കുവാനോ ശ്രമിക്കാതിരിക്കുക. പകരം അവയെ സത്യസന്ധമായി  അംഗീകരിക്കുകയും ഉൾക്കൊള്ളുകയും  ചെയ്യുക. അവയിലൂടെ  ബോധപൂർവം കടന്നു പോകുകുമ്പോൾ മാത്രമേ ശരിയായ പരിവർത്തനത്തിന്റെ രാസക്രിയ നിങ്ങൾ അനുഭവിച്ചറിയാൻ കഴിയൂ…! അവിടുന്നാണ് ഓരോരുത്തരും മാറ്റത്തിന്റെ ആദ്യ ചുവട് തുടങ്ങുന്നത്…! 

24.  ഒരു കാലവും ഒരുപാട് കാലത്തേക്ക് ഇല്ല. ഇ സമയവും കടന്നുപോകും. ഉള്ള സമയം നന്നായി നല്ല കാര്യത്തിന് ഉപയോഗിക്കുക…ശുഭദിനം!!!!

25. ഓരോ ദിവസവും നമ്മോട് പറയുന്നു. മനുഷ്യാ എന്നെ പ്രയോജനപ്പെടുത്തുക. ഞാൻ പോയാൽ പിന്നെ തിരിച്ചു വരില്ല.” സുഖമോ ദുഃഖമോ കണ്ണീരോ സങ്കടമോ പേടിയോ ഒന്നുമില്ലാതെ ഒരു ദിവസവും കൊഴിഞ്ഞു പോകുന്നില്ല. ഇന്നലെകളിലെ നഷ്ടങ്ങൾ മാത്രം ഓർത്തിരുന്നാൽ ജീവിതത്തിൽ ഇരുട്ടു മാത്രമേ കാണാനാകൂ.

നഷ്ടങ്ങളെന്നും നഷ്ടങ്ങൾത്തന്നെയാണ്. തിരിച്ചും, മറിച്ചും നോക്കിയിരുന്നാൽ വിഷമിക്കാനല്ലാതെ നേരം കാണില്ല. നഷ്ടമായത് ഇനിയെങ്ങനെ സ്വന്തമാക്കാം എന്നാണ് ചിന്തിക്കേണ്ടത്. നമുക്ക് നേടാനാകുന്നതിനെക്കുറിച്ച് ചിന്തിക്കുക. ജീവിക്കുക, ഓരോ നിമിഷവും.

നമ്മൾ നമ്മളായി ജീവിക്കുക. നമ്മളിവിടുന്ന് പോയാൽ ആർക്കും ഒരു നഷ്ടവുമില്ലെന്ന് മനസ്സിലാക്കുക. സ്വയം വിശ്വസിക്കുക! നിങ്ങളുടെ കഴിവുകളിൽ വിശ്വാസം ഉണ്ടായിരിക്കുക! നിങ്ങളുടെ സ്വന്തം ശക്തികളിൽ ആത്മവിശ്വാസമില്ലാതെ നിങ്ങൾക്ക് വിജയിക്കാനോ സന്തുഷ്ടരാകാനോ കഴിയില്ല.

26. ബുദ്ധിമുട്ടുള്ള കാര്യങ്ങൾ എളുപ്പമുള്ളപ്പോൾ ചെയ്യുക, വലിയ കാര്യങ്ങൾ ചെറുതായിരിക്കുമ്പോൾ ചെയ്യുക. ആയിരം മൈൽ ദൈർഘ്യമുള്ള ഒരു യാത്ര ആരംഭിക്കുന്നത് ഒരു ചുവടുവെച്ചാണ്.

27. നിങ്ങളുടെ ഭയങ്ങളോടല്ല, മറിച്ച് നിങ്ങളുടെ പ്രതീക്ഷകളോടും സ്വപ്നങ്ങളോടും കൂടിയാലോചിക്കുക. നിങ്ങളുടെ നിരാശകളെക്കുറിച്ചല്ല, മറിച്ച് നിങ്ങളുടെ പൂർത്തീകരിക്കപ്പെടാത്ത കഴിവുകളെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. നിങ്ങൾ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്ത കാര്യങ്ങളെക്കുറിച്ചല്ല, മറിച്ച് നിങ്ങൾക്ക് എപ്പോഴും ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ചാണ് നിങ്ങൾ ആശങ്കപ്പെടുന്നത്.

28. സാഹചര്യമോ വ്യക്തിയോ നിങ്ങളോട് എങ്ങനെ പെരുമാറുന്നുവോ എന്നതിലല്ല എന്ത് വന്നാലും മറ്റുള്ളവർക്ക് നന്മ ചെയ്യുക!!  നിങ്ങളുടെ ഗുണങ്ങൾ നിലനിർത്തുക എന്നതിലാണ്! മറ്റുള്ളവരിലെ വൈരൂപ്യം നിങ്ങളിലെ സൗന്ദര്യത്തെ നഷ്ടപ്പെടുത്തുവാൻ ഒരിക്കലും അനുവദിക്കരുത്!!സുപ്രഭാതം!!!

29.  ഇന്നു  വീണ്ടും  ഒരു  പ്രഭാതം. ഇന്നലയെ  ഞാൻ  മറക്കട്ടെ. ഇന്നിനെ  ഞാൻ  സ്‌നേഹിക്കട്ടെ. ഇന്നില്ലങ്കിൽ  ഞാൻ  ഇല്ല. എന്നെ  ഞാനാക്കുന്നതു  ഈ  ഇന്നാണ്.    സുപ്രഭാതം!!!

30. ഒരു ചെറിയ ‘Dot’ ന്  ഒരു വാചകം നിർത്താൻ കഴിയും. എന്നാൽ കുറച്ച് Dot കൾ കൂടി ചേർത്താൽ അതിന് തുടർച്ച നൽകാൻ കഴിയും. ഇത് അത്ഭുതകരമാണ്, പക്ഷേ സത്യമാണ്. എല്ലാ അവസാനത്തിനും ഒരു പുതിയ തുടക്കമാകാൻ കഴിയും. ശ്രമിയ്ക്കണമെന്ന് മാത്രം… Good Morning Friends!!!

31. ഏറ്റവും മോശം അവസ്ഥകളിലൂടെ നമ്മൾ കടന്നുപോകുമ്പോഴാണ് നല്ല നിമിഷങ്ങളെ മനസ്സിലാക്കുന്നതും നല്ല മനുഷ്യരെ തിരിച്ചറിയുന്നതും.  തീയിൽ തൊടുമ്പോഴാണ് വെളിച്ചം മാത്രമല്ല വേദനയും തരുമെന്ന് മനസ്സിലാക്കുന്നത്. ഓരോ സങ്കടങ്ങളും നമുക്ക് സമ്മാനിക്കുന്നത് വേദനകൾ മാത്രമല്ല മുന്നോട്ടു ജീവിക്കാനുള്ള തിരിച്ചറിവുകൾ കൂടിയാണ്!!!!

32. നാം കാലങ്ങളോളം കാത്തിരിക്കാറുണ്ട് പലതിനും വേണ്ടി. എന്നാൽ കാലം നമുക്ക് വേണ്ടി കാത്തു നിൽക്കില്ല ഒന്നിനും വേണ്ടിയും..!ശുഭദിനം!!!!

33. വിശ്വാസത്തിന്റെ നിയമമാണ് ജീവിതത്തിന്റെ നിയമം. നിങ്ങളുടെ മനസ്സിൽ ഉണ്ടാകുന്ന ചിന്തയാണ് വിശ്വാസമായി മാറുന്നത്. നിങ്ങളെ വേദനിപ്പിക്കുകയോ അപകടപ്പെടുത്തുകയോ ചെയ്യുന്ന കാര്യങ്ങളിൽ വിശ്വസിക്കാതിരിക്കുക. നിങ്ങളെ സുഖപ്പെടുത്താനും, പ്രചോദിപ്പിക്കാനും, ശക്തിപ്പെടുത്താനും, പരിപോഷിക്കാനും ഉള്ള ഉപബോധമനസിന്റെ കഴിവിൽ വിശ്വസിക്കുക. നിങ്ങളുടെ വിശ്വാസത്തിനനുസരിച്ചാണ് നിങ്ങളുടെ അനുഭവങ്ങൾ രൂപപ്പെടുന്നത്. നിങ്ങളുടെ ചിന്തകളെ മാറ്റിയെടുക്കുക, അതുവഴി നിങ്ങളുടെ വിധിയെ തന്നെ മാറ്റി എഴുതുക. ശുഭദിനം!!!

34. പറന്നു നടക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഒരിക്കലും ഇഴഞ്ഞു നടക്കുന്നവരുടെ ഉപദേശങ്ങൾ കേൾക്കരുത്. അവർ നിങ്ങളെ നിരുത്സാഹപ്പെടുത്തും. ഭയപ്പെടുത്തും. ചിലപ്പോൾ ഭീഷണിയും ഉൾപ്പെടും. പലപ്പോഴും അത് അസൂയ കൊണ്ടോ ദേഷ്യം കൊണ്ടോ ആയിരിക്കുകയില്ല. അറിവില്ലായ്മയും നിസ്സഹായതയും ആയിരിക്കാം. ഓരോ ഫീൽഡിലും വിദഗ്ധരായ വിജയിച്ച ആളുകളെ കണ്ടെത്തി കാര്യങ്ങൾ മനസ്സിലാക്കുക. മുന്നോട്ടുപോവുക. ശുഭദിനം!!!!

35. നമ്മുടെ ജീവിതയാത്രയിൽ കൂടി ചേരലുകളെക്കാൾ കൂടുതൽ വേർപാടുകൾ ആയിരിക്കും… ഈ സത്യത്തെ ഉൾക്കൊണ്ടില്ലെങ്കിൽ ഓരോരോ വേർപാടുകളിൽ നമ്മളൊക്കെ നിശ്ചലരാവും. ഇനി നമുക്ക് ഈ വഴിയിൽ കൂടി ഒരു യാത്ര ഇല്ലല്ലോ. ആകെ കയ്യിൽ കുറച്ച് നിമിഷങ്ങളാണ്. ആ നിമിഷങ്ങളെ അർത്ഥമുള്ളതാക്കാം.സ്നേഹപൂർവ്വം ശുഭദിനം!!!!

36.  എന്നും…..എപ്പോഴും…… മായാത്ത മറക്കാത്ത സൗഹൃദത്തിന്……. പുതിയ പുലരിയിലേക്ക് പുഞ്ചിരിയോടെ ശുഭദിനം!!!!

37. മനോഹരമായ പുലരിയിൽ ശുഭചിന്തകളോടെ സ്നേഹം നിറഞ്ഞ നല്ലൊരു ദിവസം നേരുന്നു, ശുഭദിനം!!!  

38. സ്നേഹമുള്ളവർക്കിടയിൽ തിരക്ക് എന്നൊന്നില്ല. അവരുടെ തിരക്കുകൾക്കിടയിൽ നമ്മൾ എന്ന ഒന്നില്ല ……അതാണ് സത്യം !ശുഭദിനം!!!!

39. ആശ കൊണ്ട് ഉയരത്തിൽ ഊഞ്ഞാൽ കെട്ടിയാലും പ്രതീക്ഷയുടെ ഇരിപ്പിടം അല്പം താഴ്ത്തികെട്ടണം…. അല്ലെങ്കിൽ വീഴ്ച്ചയുടെ ആഴം കുടുതലായിരിക്കും.ശുഭദിനം!!!!

Exit mobile version