malayalamhub.com Blog Inspiration Important Life Lessons We Must Learn
Inspiration Wishes

Important Life Lessons We Must Learn

തോൽവികൾ ഒരു അവസരമാണ്, ഒരു പാഠമാണ്. ഓരോ പരാജയവും നിങ്ങളുടെ വിജയത്തിലേക്കുള്ള ഒരു പടവഴിയാണ്.!🌟

തോൽവികളിൽ ഇടിച്ച് തകരേണ്ടതല്ല, മറിച്ച് ജീവിതത്തെ ജയിക്കാൻ പോരാടുക!💯

  1. നിങ്ങൾ കാത്തിരിക്കുമ്പോൾ സമയം മന്ദഗതിയിലാണ്. നിങ്ങൾ വൈകുമ്പോൾ സമയം വേഗത്തിലാണ് . നിങ്ങൾ സങ്കടപെടുമ്പോൾ സമയം മാരകമാണ്. നിങ്ങൾ സന്തോഷവാനായി ഇരിക്കുമ്പോൾ സമയം കുറവാണ്. നിങ്ങൾ വേദനിക്കുമ്പോൾ സമയം അനന്തമാണ്. നിങ്ങൾക്ക് വിരസത അനുഭവപ്പെടുമ്പോൾ സമയം വളരെ നീണ്ടതാണ്. ഓരോ തവണയും സമയം നിർണ്ണയിക്കുന്നത് നിങ്ങളുടെ വികാരങ്ങളാലും മനസികാവസ്ഥകളാലുമാണ്. അല്ലാതെ ക്ലോക്കുകൾ അല്ല. അതിനാൽ എപ്പോഴും നല്ല സമയം ആസ്വദിക്കൂ!!! 💯💥🌟
  2. നിങ്ങൾ തെറ്റുകൾ ഒന്നും വരുത്തുന്നില്ലെങ്കിൽ അതിന്റെ അർത്ഥം നിങ്ങൾ യഥാർത്ഥത്തിൽ ഒന്നിന് വേണ്ടിയും ശ്രമിക്കുന്നില്ല എന്നാണ്. വിമർശനങ്ങൾ ഒഴിവാക്കണമെങ്കിൽ നിങ്ങൾ ഒന്നും ചെയ്യാതെ, ഒന്നും പറയാതെ, ഒന്നുമില്ലാതെ ഇരിക്കുക. നിങ്ങൾ മെല്ലെയാണ് പോകുന്നതെങ്കിലും, പുറകോട്ട് നടക്കരുത്. നിങ്ങൾ ചെയ്യാൻ ഭയപ്പെടുന്ന നല്ല കാര്യങ്ങൾ എന്തായാലും അത് ചെയ്യുക. നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ തിരിച്ചറിയുന്നത് ആണ് അത് നേടാനുള്ള ആദ്യത്തെ ചുവടുവയ്പ്പ്. മനസ്സിലുള്ള കാര്യങ്ങളിൽ നിന്നാണ് എല്ലാം തുടങ്ങുന്നത്. കഴിയില്ല എന്ന് തോന്നുമ്പോഴും എഴുന്നേൽക്കാൻ ശ്രമിക്കുന്നവനാണ് വിജയി!!! 💯💥🌟
  3. ചിത്രശലഭത്തിന്റെ ഭംഗിയിൽ നാം ആനന്ദിക്കുന്നു, പക്ഷേ ആ സൗന്ദര്യം കൈവരിക്കാൻ അത് വരുത്തിയ മാറ്റങ്ങളെ നമ്മൾ അപൂർവ്വമായി മാത്രമേ സമ്മതിക്കൂ!!! 💯💥🌟
  4. തുറന്നു പറയേണ്ട കാര്യങ്ങൾ നിങ്ങൾ തുറന്ന് തന്നെ പറയുക. ഒന്നുകിൽ അതൊരു പുതിയ തുടക്കമാവും, അല്ലെങ്കിൽ അവസാനവും…..!!!💯💥🌟
  5. ഒരു ദിവസം നിങ്ങൾ മനസ്സിലാക്കും നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ശരിക്കും മറ്റുള്ളവർ നിരീക്ഷിക്കുന്നുണ്ടായിരുന്നില്ല എന്ന്; മറ്റുള്ളവർ എന്തു വിചാരിക്കും എന്ന് കരുതി മാറ്റിവച്ച എത്രയോ കാര്യങ്ങൾ ഉണ്ടാകും ജീവിതത്തിൽ. നിങ്ങൾക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടു എന്ത് കാര്യം? 💯💥🌟
  6. ജീവിതത്തിൽ നിങ്ങളെ താഴ്ത്തുകയും നിങ്ങളുടെ സ്വപ്നങ്ങളെ പരിഹസിക്കുകയും നിങ്ങളുടെ സ്വഭാവത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന ചിലരുണ്ടാവാം; അവർ വിജയികളെ പോലെ കാണപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അവർ തങ്ങളുടെ അരക്ഷിതാവസ്ഥയിൽ നിന്നും, അസൂയയിൽ നിന്നും മാത്രമാണ് തങ്ങളുടെ ശബ്ദമുയർത്തുന്നത്. നിങ്ങളെ താഴ്ത്തികെട്ടാൻ അവരെ അനുവദിക്കരുത്. സ്വയം വിശ്വസിക്കുകയും അംഗീകരിക്കുകയും നിങ്ങളുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കുകയും ചെയ്യുക!!!! 💯💥🌟
  7. നിങ്ങളേക്കാൾ കഠിനാധ്വാനം ചെയ്യുന്ന ഒരാൾ ഒരിക്കലും നിങ്ങളെ വിമർശിക്കില്ല. അവർ അവരുടെ സ്വപ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അത് എത്ര കഠിനമാണെന്നും അവർക്കറിയാം. അവരവരുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപെടുന്നവരും അതിന്റെ നിരാശ മറ്റുള്ളവരുടെ മേൽ തീർക്കുന്നതുമായ ആൾക്കാർ മാത്രമേ നിങ്ങളെ വിമർശിക്കുകയുള്ളൂ….!!! 💯💥🌟
  8. ജീവിതം ഒരു പുസ്‌തകം പോലെയാണ്. ചില അധ്യായങ്ങൾ സങ്കടകരമാണ്, ചിലത് സന്തോഷകരമാണ്, ചിലത് ആവേശകരമാണ്, എന്നാൽ നിങ്ങൾ ഒരിക്കലും പേജ് മറിച്ചുനോക്കിയില്ലായെങ്കിൽ, അടുത്ത അധ്യായത്തിൽ നിങ്ങൾക്കായി എന്താണ് കരുതിയിരിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാൻ കഴിയില്ല!!!💯💥🌟
  9. ചില സമയങ്ങളിൽ ശരിയായ ദിശയിലുള്ള ഒരു ചെറിയ ചുവടുവയ്‌പു, നമ്മുടെ ജീവിതത്തിലെ ഒരു വലിയ ചുവടുവയ്പ് ആയി മാറിയേക്കാം. പക്ഷെ ആദ്യത്തെ ചുവടു വയ്ക്കുക എന്നത് വളരെ പ്രധാനമുള്ള കാര്യമാണ്!!! 💯💥🌟
  10. മറ്റുള്ളവരിൽ നമ്മുടെ സ്വാധീനം നാം വിചാരിക്കുന്നതിലും വളരെ വലുതാണ്. നമ്മൾ പറഞ്ഞ തമാശയെക്കുറിച്ച് ഓർത്ത് ആരോ ഇപ്പോഴും ചിരിക്കുന്നുണ്ടാകും. നമ്മൾ ഒരിക്കൽ നൽകിയ അഭിനന്ദനം ആരെങ്കിലും ഒരാൾ ഇപ്പോഴും നന്ദിയോടെ ഓർക്കുന്നുണ്ടാകാം. ആരോ നമ്മെ നിശബ്ദമായി ആരാധിക്കുന്നുണ്ടാകാം. നാം എപ്പോഴെങ്കിലും നൽകിയ ഉപദേശം ആരുടെയെങ്കിലും ജീവിതത്തിൽ കാര്യമായ മാറ്റം വരുത്തിയിരിക്കാം!!! 💯💥🌟
Exit mobile version