Wishes

When Love Turned to Pain: Words That Break the Heart

sad

പ്രണയം വേദനയായപ്പോൾ: വേദനകളുടെ വരികൾ

1.നിന്റെ പുഞ്ചിരിയിൽ ഒതുങ്ങി നിന്ന വേദനയും……. നിന്റെ ദേഷ്യത്തിന് പിന്നിലെ സ്നേഹവും….. നിന്റെ മൗനത്തിന് പിന്നിലെ കാരണങ്ങളും ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു… അത്രയേറെ മനസിലാക്കിയിരുന്നു നിന്നെ ഞാൻ. എന്നിട്ടും എന്നെ തിരിച്ചറിയാൻ നിനക്ക് കഴിഞ്ഞില്ലല്ലോ💔💔💔  

2.ആരോടും ഇതുവരെ തോന്നാത്ത ഒരിഷ്ടം നിന്നോട് തോണിപോയി. അറിഞ്ഞോ അറിയാതയോ നിന്റെ കൊച്ചുമനസ്സിനെ വേദനിപ്പിച്ചുട്ടുണ്ടെങ്കിൽ മാപ്പ്!! ആഗ്രഹിച്ചാൽ അംഗീകാരം ലഭിക്കുന്ന ഒന്നാണോ ഞാൻ ആഗ്രഹിച്ചതെന്ന് എനിക്ക് അറിയില്ലാ എങ്കിലും എനിക്കൊന്നറിയാം….. ഞാൻ മറ്റൊരാളെക്കാളും നിന്നെ സ്നേഹിക്കുന്നുവെന്ന്….. ഇഷ്ടപെടുന്നുവെന്ന്……..💔💔💔 

3. നഷ്ടപ്പെടുത്തി കളഞ്ഞത് എന്നെങ്കിലും നിനക്ക് തിരിച്ചു വേണമെന്ന് തോന്നിയാൽ, അത് തിരിച്ചുകിട്ടാൻ വളരെ പ്രയാസമാണ്. കാരണം ഇ ലോകത്ത് മനുഷ്യനെക്കാളും വാശി വേറെ ഒന്നിനുമില്ല!!!💔💔💔

4. സ്വന്തം ആകില്ല എന്ന് എനിക്ക് അറിയാം….. എന്നിട്ടും നിനക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന് ഒരു പ്രത്യേക സുഖം തന്നെയാണ്… കാത്തിരുന്ന് കാത്തിരുന്ന് ഒരു ദിവസം ദൈവത്തിനു തോന്നിയാലോ നിന്നെ എനിക്ക് തരാൻ….💔💔💔

5. ഞാൻ നിന്നെ എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് അറിയണമെങ്കിൽ ഞാൻ നിന്നെ സ്നേഹിച്ചതുപോലെ നീ മറ്റൊരാളെ സ്നേഹിക്കണം. നീ സ്നേഹിക്കുന്ന ആ ഒരാൾ നിന്നെ അവോയ്ഡ് ചെയ്യണം. ആ ഒരാളിൽ നിന്ന് നീ അനുഭവിക്കുന്ന വേദനയില്ലെ….. അതാണ് ഞാൻ നിനക്ക് തന്ന സ്നേഹം!!!💔💔💔

ഹൃദയഭേദകമായ പ്രണയവേദനകൾ

6. നിനക്ക് പോകാം, തടയില്ല, തിരയില്ല, തളരില്ല, പക്ഷെ ഒന്ന് മാത്രം നിന്നോടായ് പറഞ്ഞുവെക്കട്ടെ…… “ഇതുപോലെ പാതി വഴിക്ക് ഉപേക്ഷിക്കാൻ ഇനിയും ഒരാളിലേക്കും കയറി ചെല്ലരുത്!💔💔💔

7. അവൾ/അയാൾ എന്നെ ഓർക്കാതെ സന്തോഷമായി മുന്നോട്ട് പോകുന്നുണ്ടാകാം. അതുപോലെ, ആ ഓർമ്മകളിൽ നിന്ന് എനിക്കും മോചനം നേടാൻ കഴിഞ്ഞിരുന്നെങ്കിൽ…. എന്റെ രാത്രികൾ അൽപ്പം കൂടി സമാധാനമായി കടന്നു പോയേനെ!💔💔💔

8. നിന്നെ പരിചയപ്പെട്ടപ്പോൾ മുതൽ എനിക്ക് പേടി തോന്നിത്തുടങ്ങി. കാരണം നഷ്ടപ്പെടുമോ എന്ന് ഞാൻ എപ്പോഴും ഭയക്കുന്ന ഒരാളായിയിരുന്നു നീയെന്ന് എനിക്കറിയാമായിരുന്നു. നിന്നോടൊപ്പം എന്ത് സാഹസത്തിനും ഞാൻ തയ്യാറാണെന്നും, എന്റെ ആത്മവിശ്വാസവും പേടികളും മാറ്റിവെച്ച്, എന്നെ വിഷമിപ്പിച്ച പഴയകാലം മറക്കാനും ഞാൻ തയ്യാറാണെന്ന് മനസിലാക്കിയപ്പോഴാണ് ആ ഭയം വന്നത്.💔💔💔

9. കരഞ്ഞു കരഞ്ഞു അവസാനം എനിക്ക് വേണ്ടി ഞാൻ ഒരു തീരുമാനം എടുത്തു, ഇനി കരയില്ലായെന്ന്. അതിന് ഒരേ ഒരു അർത്ഥമേ ഉള്ളൂ ……….. നിനക്ക് എന്നെ നഷ്ടമായിരിക്കുന്നു ……….. എന്നന്നേക്കുമായി…..💔💔💔

10. ഞാൻ തകർന്നുപോയ നിമിഷങ്ങളിൽ എല്ലാം കണ്ടിട്ടും കാണാത്ത ഭാവത്തിൽ നീ കടന്നുപോയി… ആ വേദനയുടെ ആഴം എത്രയായിരുന്നു എന്ന് നിനക്ക് അറിയാണ്ടായിരുന്നു. ഇപ്പോൾ ഞാൻ അതിജീവിച്ച് മുന്നോട്ട് പോകുമ്പോൾ, ‘സുഖമാണോ’ എന്ന നിന്റെ ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ ‘നിങ്ങൾ ആരാണെന്ന് എനിക്ക് ഓർമയില്ല’. ഇതൊരു ഹോട്ടലൊന്നുമല്ല, നിനക്ക് തോന്നുമ്പോൾ വരാനും പോകാനും. ഇത് എന്റെ ജീവിതമാണ്. എന്റെ ദുഃഖത്തിലും സന്തോഷത്തിലും പങ്കുചേരാൻ നിനക്ക് ഇപ്പോൾ ഒരു സ്ഥാനവുമില്ല.💔💔💔

11. ഇന്നും ഞാൻ നിന്നരികിൽ വന്നിരുന്നു… നീ എന്നെ കണ്ടില്ലെന്നുമാത്രം…. ഒരുപാട് നേരം നിന്നെ ഞാൻ നോക്കിയിരുന്നു…. മിഴിചിമ്മാതെ, നീ അറിഞ്ഞതില്ല… എൻ മിഴികൾ നിനക്ക് വേണ്ടി തേടിയിരുന്നു….. നീ അറിഞ്ഞുവോ……. എൻ ഹൃദയം നിനക്കായ് പിടഞ്ഞിരുന്നു…. നീ കാണുന്നില്ലെന്ന് മാത്രം….. മടങ്ങും നേരം ഞാൻ ആ നെറുകയിൽ ചുംബിച്ചിരുന്നു… പക്ഷേ നീ ഒന്ന് ചിണുങ്ങിയത് പോലുമില്ലല്ലോ….. എന്നെ അറിഞ്ഞത് പോലുമില്ല…….!!!💔💔💔

12. പോകുന്നു എന്നു പറയാതെയാണ് നീ പോയത്! അതുകൊണ്ടാണ് ഞാനിന്നും കാത്തു നിൽക്കുന്നത്! എനിക്ക് കാത്തിരിക്കാൻ നീയും നിനക്ക് തിരിച്ചുവരാൻ ഞാനും മാത്രമല്ലേയുള്ളു? 💔💔💔

Sad Love Quotes In Malayalam

13. ഒരുപാട് സന്തോഷിച്ചിരുന്നു.. ഇന്ന് അതിനേക്കാൾ കൂടുതൽ വേദനിക്കുന്നുണ്ട്…. ഇങ്ങനെ വേദനിപ്പിക്കാനായിരുന്നു എങ്കിൽ നീ എന്നിലേക്കു വരാതിരുന്നാൽ മതിയായിരുന്നില്ലോടാ!!!💔💔💔

14. മുറിവ് ഹൃദയം ഇരന്നു വാങ്ങിയതാണ്….. അതുകൊണ്ടുതന്നെ വേദന അല്‌പം കഠിനമായിരുന്നു….. തുളുമ്പിയ കണ്ണുകളെ പിടിച്ചുനിർത്തുവാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു…. സ്വന്തം ഹൃദയത്തെ പഴിചാരി വേദനയെ കടിച്ചമർത്തി…. ഇനിയൊരു വേദനയും ഇരന്നുവാങ്ങില്ലെന്നു പ്രതിജ്ഞയും എടുത്തു…. ഇനിയും പെയ്ത് തോരാൻ കണ്ണുനീർ ബാക്കിയുണ്ടെന്നു മിഴികൾ മൊഴിഞ്ഞു….. മോഹങ്ങളതുകേട്ടൊന്നു നെടുവീർപ്പിട്ടു…..!!!!!💔💔💔

15. ഒരിക്കൽ വർണങ്ങൾ ഇല്ലാത്ത എന്റെ ലോകത്ത് നിറം പകർന്നെത്തിയ നിന്റെ പ്രണയം തന്നെ ഇന്ന് ഒരു മടങ്ങിവരവില്ലാത്ത അന്ധകാരത്തിലേക്ക് എന്നെ പറഞ്ഞയച്ചു….!!!💔💔💔

16. നീ അറിയാതെ, നിന്നെ അറിയാതെ നിന്നെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരുന്നു. അതും ഏറെ ഗാഢമായി. അങ്ങനെ നീ എന്റെ കണ്ണനായി, ഞാൻ നിന്റെ രാധയും. അന്ന് നാം ഒത്ത് നടക്കാത്ത വഴികളില്ല, പോകാത്ത ഇടങ്ങളില്ല, കാണാത്ത കാഴ്ചകളില്ല. വാക്കുകളിൽ നിരാശ നിഴലിക്കുന്നുണ്ടെങ്കിലും ചിന്തകൾ ചിറകടിച്ച് പറന്നുയരുകയാണ് നോക്കെത്താ ദൂരത്തേക്ക്….!💔💔💔

17. ആരൊക്കെയോ നിന്റെ മനസ്സിൽ ഉണ്ടാവാം….. ചിലർ നിന്റെ ഹൃദയത്തിൽ കൂടുകൂട്ടിയിരിക്കാം…… ചിലർ നിന്റെ കിനാവിൽ വർണ്ണങ്ങൾ വാരി വിതറുന്നുണ്ടാവാം…. പക്ഷെ ഒന്നോർക്കുക നിനക്ക് ആരുമില്ലെന്നു തോന്നൽ വരുമ്പോഴൊക്കെ ആ ഇടങ്ങളിലെല്ലാം എന്റെ സാന്നിധ്യം പ്രതീക്ഷിക്കാം….. എനിക്കില്ല മറ്റൊരിടമില്ല നിൻ നിഴൽ അല്ലാതെ……..!💔💔💔

18. നിന്നെപോലെ തന്നെയാ ചില മഴയും ഇടയ്ക്കൊന്നു വന്നെത്തിനോക്കും… ചിലപ്പോൾ മൂടി കെട്ടിനിന്നു വേദനിപ്പിക്കും…ചിലപ്പോൾ ചിണുങ്ങി ചിണുങ്ങി പെയ്യും. എങ്കിലും നീയെന്നിൽ ആർത്തലച്ചു പെയ്തിറങ്ങുമ്പോഴാണ് നിന്നിലുള്ള ഓരോ തുള്ളിയും എന്നിൽ ഉന്മാദം കൊള്ളിക്കുന്നത് …….!💔💔💔sad3

19. മനസ്സിനെ പൊള്ളിച്ചു കടന്നു പോകുന്ന ഇന്നലെകളുടെ നൊമ്പരങ്ങൾ…. നിർത്താതെ പെയ്യുന്ന മഴയോർമ്മയായി നീ ഹൃദയത്തിലപ്പോൾ തേങ്ങലുയർത്തുന്നു…. അന്ന്, ഞാൻ മായ്ച്ചിട്ട തെറ്റുകളിൽ ശരികളുടെ കഥകൾ നീ എഴുതിച്ചേർത്തു…… ഇന്ന്, നോവിന്റെ ചുവപ്പും കണ്ണീരിന്റെ നനവും ചേർത്ത് ഞാൻ അതിനെ സ്വപനമെന്ന് വിളിച്ചു….. എന്റെ കാഴ്ചകളിൽ വർണ്ണങ്ങൾ ചാലിച്ചത് നീ ആയതിനാലാവാം ഓർമ്മകൾ ഇന്നും എന്റെ പേരിനൊപ്പം നിന്നെ എൻ്റെ പേരിനൊപ്പം നിന്നെ ചേർത്തെഴുതുന്നുണ്ട്…..!💔💔💔

20. ഓർമ്മകളിൽ മാത്രമേ നിൻ സാമീപ്യമുള്ളതെങ്കിലും അതൊരു സാങ്കല്പികമാണെന്നു ഒരിക്കൽ പോലും കരുതിയിരുന്നില്ല….. ആ ഓർമ്മകൾ താലോലിക്കുകയായിരുന്നില്ല….. ആ ഓർമ്മകളിൽ ജീവിക്കുകയായിരുന്നു….. അന്നും ഇന്നും ഇനിയെന്നും!💔💔💔

    Admin
    A passionate blogger and content writer with a deep love for meaningful words and creative expression. As the founder of <a href="http://MalayalamHub.com" target="_blank" rel="noopener noreferrer"><em>MalayalamHub.com</em></a>, he shares inspiring Malayalam and English quotes, thoughtful messages, and heart-touching wishes to connect with people emotionally and culturally. With a keen focus on SEO and engaging storytelling, Vijay Kumar blends traditional wisdom with modern digital trends to reach a wider audience.

      Leave feedback about this

      • Quality
      • Price
      • Service

      PROS

      +
      Add Field

      CONS

      +
      Add Field
      Choose Image
      Choose Video